അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ തിരുനാള്‍

Tuesday 10 January 2017 10:45 pm IST

ഏറ്റുമാനൂര്‍: അതിരമ്പുഴസെന്റ് മേരീസ് ഫൊറോന പള്ളിയിലെ വി.സെബസ്ത്യാനോസിന്റെ തിരുന്നാള്‍ 19 മുതല്‍ ഫെബ്രുവരി ഒന്നുവരെ നടക്കും. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം. 24 ,25 തീയതികളിലാണ് പ്രധാന തിരുനാള്‍. 19ന് രാവിലെ 5.45ന് വികാരി ഫാ.സിറിയക് കോട്ടയില്‍ തിരുനാളിന് കൊടിയേറ്റും. വൈകിട്ട് 5ന് കഴുന്നു പ്രദക്ഷണം. 20ന് രാവിലെ 7.15 നു തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, 24ന് വൈകിട്ട് 3.30ന് സമൂഹബലി, രാത്രി 8.30 ന് അതിരമ്പുഴ വെടിക്കെട്ട്. 25 ന് വൈകിട്ട് 4.30ന് 20-ഓളം വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരവും വര്‍ണശബളവുമായ തിരുന്നാള്‍ പ്രദിക്ഷണം വലിയപള്ളിയില്‍ നിന്ന് ആരംഭിച്ച് ചെറിയ പള്ളി ചുറ്റി തിരികെ വലിയപള്ളിയിലെത്തി രാത്രി 7 ന് സമാപിക്കും. എട്ടാമിടം ആചരണത്തോടെയാണ് തിരുനാള്‍ സമാപിക്കുന്നത്. സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പരസ്യ വണക്കത്തിനു ശേഷം അള്‍ത്താരയില്‍ പുന പ്രതിഷ്ഠിക്കുന്നത് ഫെബ്രുവരി ഒന്നിന് രാത്രി 7.30 നാണ്. തുടര്‍ന്ന് കൊടിയിറങ്ങുന്നതോടെ തിരുനാളിന് സമാപനമാകും. തിരുനാളിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തുണതിനായി ചേര്‍ന്ന യോഗം ജോസ്. കെ.മാണി എംപി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സിറിയക് കോട്ടയില്‍ അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സ്വര്‍ഗീസ്, പി.വി. മൈക്കിള്‍, ബി.മഹേഷ് ചന്ദ്രന്‍, ആര്‍.ഡി.ഒ. എന്‍.രാമദാസ്, ഗിരിഷ് .പി.സാരഥി തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.