നിര്‍ധനരുടെ വായ്പ എഴുതിത്തള്ളണമെന്ന്

Tuesday 10 January 2017 10:46 pm IST

കോട്ടയം: നിര്‍ധനരുടെ വിദ്യാഭ്യാസ വായപ് പൂര്‍ണമായി എഴുതി തള്ളാന്‍ റിസര്‍വ് ബാങ്കിനു പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നു എഡ്യുക്കേഷണല്‍ ലോണീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക മാന്ദ്യവും നോട്ട് പ്രതിസന്ധിയും ലോണ്‍ തിരിച്ചടവിനെ ബാധിച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ച് 23നു രാവിലെ പത്തിനു അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തും. സമരം പി.സി.ജോര്‍ജ് എം. എല്‍.എ. ഉദ്ഘാടനം ചെയ്യും. സമരത്തിനു മുന്നോടിയായി നാളെ ഉച്ചകഴിഞ്ഞു രണ്ടിനു കോട്ടയം ആനന്ദമന്ദിരം ഓഡിറ്റോറിയത്തിലും 14നു രാവിലെ പത്തിനു ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം ഓഡിറ്റോറിയത്തിലും യോഗങ്ങള്‍ നടക്കും. പത്രസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ജോസ് ഫ്രാന്‍സിസ്, അഡ്വ. രാജന്‍ കെ.നായര്‍, അബ്ദുള്‍ മജീദ്, ജോര്‍ജ് മാത്യു, കുഞ്ഞുമോള്‍ വര്‍ഗീസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.