തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

Tuesday 10 January 2017 10:48 pm IST

പത്തനംതിട്ട: മകരവിളക്ക് ദിവസം അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര നാളെ ഉച്ചക്ക് ഒന്നിന് പന്തളം വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. പതിനാലിനാണ് മകരവിളക്കും ജ്യോതി ദര്‍ശനവും. പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ പേടകങ്ങളിലേക്ക് മാറ്റും. മേല്‍ശാന്തി പൂജിച്ച് നല്‍കിയ ഉടവാളും ഭസ്മവും പന്തളം വലിയ തമ്പുരാന്‍ രാജപ്രതിനിധി പി.ജി. ശശികുമാര്‍ വര്‍മ്മക്ക് കൈമാറുന്നതോടെ തിരുവാഭരണ ഘോഷയാത്രയ്ക്ക് തുടക്കമാകും. ഗുരുസ്വാമി കളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25അംഗ സംഘമാണ് പേടകങ്ങള്‍ ശിരസ്സിലേറ്റുന്നത്. ആദ്യ ദിവസം അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലും, രണ്ടാം ദിവസം ളാഹ സത്രത്തിലും ഘോഷയാത്ര വിശ്രമിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.