മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ കോട്ടുമല ടി. എം. ബാപ്പു മുസല്യാര്‍ (65) അന്തരിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്താല്‍ ഒരു മാസമായി ചികിത്സയിലായിരുന്നു.
മലപ്പുറം കാളമ്പാടി സ്വദേശിയായ ബാപ്പു മുസല്യാര്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ മുഫത്തിശീന് പ്രസിഡന്റ്, എസ്വൈഎസ് സംസ്ഥാന വൈസ് പ്രസിഡന്റ്, ജാമിഅ നൂരിയ്യ കമ്മിറ്റി അംഗം, സുപ്രഭാതം ദിനപത്രം, ഇഖ്റ പബ്ലിക്കേഷന്‍ എന്നിവയുടെ ചെയര്‍മാനും എംഇഎ എന്‍ജിനിയറിങ് കോളേജ് കമ്മിറ്റി കണ്‍വീനര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.
ഭാര്യമാര്‍: പരേതയായ സഫിയ്യ, ആയിശാബി. മക്കള്‍: അബൂബക്കര്‍, ഫൈസല്‍, അബ്ദുറഹ്മാന്, ഫാത്തിമസുഹ്റ, സൗദ, ഫൗസിയ. മരുമക്കള്‍: എന്‍.വി. മുഹമ്മദ് ഫൈസി കടുങ്ങല്ലൂര്‍, മുഹമ്മദ് ഷാഫി താമരശ്ശേരി, അബ്ദുല്‍ സലാം കാളമ്പാടി, നൂര്ജഹാന്, മാജിദ, റുബീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: