മൂന്നുലക്ഷം പേരുടെ ദേശീയഗാനാലാപനം

Tuesday 10 January 2017 11:24 pm IST

രാജ്‌കോട്ട്: ദേശീയഗാനാലാപനത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ ശ്രമം. ഈ മാസം 21ന് രാജ്‌കോട്ട് ഖോദല്‍ധാം ക്ഷേത്രത്തിലെ പ്രാണ്‍ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് മൂന്നു ലക്ഷത്തിലധികം ആളുകളെ പങ്കെടുപ്പിച്ച് പട്ടേല്‍ സമുദായമാണ് ചടങ്ങിന് നേതൃത്വം നല്‍കുന്നത്. രാജ്‌കോട്ടില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരെയാണ് ക്ഷേത്രം. ധാക്കയില്‍ രണ്ടുലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ബ്ലംഗ്ലാദേശ് ദേശീയഗാനം ആലപിച്ചതാണ് നിലവിലെ ലോക റെക്കോര്‍ഡ്. ഗിന്നസ് റെക്കോര്‍ഡ് നേടുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഖോദല്‍ധാം ക്ഷേത്ര ട്രസ്റ്റ് മേധാവി നരേഷ് പട്ടേല്‍ അറിയിച്ചു. മൂന്നുലക്ഷത്തി അമ്പതിനായിരം പേര്‍ പങ്കെടുക്കും. 17നാണ് പ്രാണ്‍ പ്രതിഷ്ഠാ മഹോത്സവം ആരംഭിക്കുന്നത്. പ്രമുഖ വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും നരേഷ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.