മോദിയുമായുള്ള ഹോട്ട്‌ലൈന്‍ ട്രംപും തുടരും

Tuesday 10 January 2017 11:33 pm IST

വാഷിങ്ടണ്‍: സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ബരാക്ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ആരംഭിച്ച ഹോട്ട്‌ലൈന്‍ ബന്ധം ട്രംപ് ഭരണകൂടവും തുടരും. 2015ല്‍ ആരംഭിച്ച ഫോണ്‍ബന്ധം തുടരുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ സഹായിയാണ് അറിയിച്ചത്. എട്ടു വര്‍ഷത്തെ ഒബാമ ഭരണത്തില്‍ പുതുതായി സ്ഥാപിച്ച ഒരേ ഒരു ഹോട്ട്‌ലൈന്‍ ഒബാമ മോദി ലൈനാണ്. ഇത്തരം ബന്ധങ്ങള്‍ പ്രസിഡന്റിന്റെ കാലാവധിക്ക് അപ്പുറത്തേക്ക് നീളുന്നതാണ്. വൈറ്റ് ഹൗസ് സെക്രട്ടറി ജോഷ് ഏണസ്റ്റ് അറിയിച്ചു. 2015ല്‍ ഒബാമയുടെ ഭാരത സന്ദര്‍ശനത്തിനിടെയാണ് ഹോട്ട്‌ലൈന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതും നടപ്പാക്കിയതും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു ഇത്. അതിനു ശേഷം രണ്ടു നേതാക്കളും ഇടയ്ക്ക് ഹോട്ട്‌ലൈന്‍ വഴി ബന്ധപ്പെടുമായിരുന്നു. റഷ്യ, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങക്കു മാത്രമേ അമേരിക്കയുമായി ഹോട്ട്‌ലൈന്‍ ബന്ധം ഉണ്ടായിരുന്നുള്ളു. ഈ ബന്ധമുള്ള നാലാമത്തെ രാജ്യമാണ് ഭാരതം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.