സക്ഷമ പ്രവര്‍ത്തക സംഗമം നടത്തി

Wednesday 11 January 2017 11:39 am IST

കോഴിക്കോട്: സക്ഷമ കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തക സംഗമം നടത്തി. സക്ഷമ ദേശീയ സംഘടനാ സെക്രട്ടറി ഡോ. കെ. സുകുമാര്‍ മുഖ്യാതിഥിയായി. നേത്ര ബാങ്ക് രാജ്യത്ത് വ്യാപകമല്ലാത്തതും ബോധവല്‍ക്കരണം നടക്കാത്തതും നേത്രദാനം ചെയ്തവര്‍ മരിച്ചാല്‍ അവരില്‍ നിന്നു കോര്‍ണിയ എടുക്കാന്‍ വ്യവസ്ഥയില്ലാത്തതും, മതിയായ ഡോക്ടര്‍മാര്‍ ഇല്ലാത്തതുമാണ് കോര്‍ണിയ അന്ധത പരിഹരിക്കുന്നതിന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്ന് അദ്ദേഹം പറഞ്ഞു. ഡോ. ആത്മദേവ് അദ്ധ്യക്ഷത വഹിച്ചു. സക്ഷമ ഭജന്‍ സിഡി ഡോ. കെ. സുകുമാര്‍ മണാശ്ശേരി സ്‌കൂള്‍ സംഗീത അദ്ധ്യാപകന്‍ ബാബുവിന് നല്‍കി പ്രകാശനം ചെയ്തു. ആര്‍എസ്എസ്. വിഭാഗ് സംഘചാലക് യു. ഗോപാല്‍ മല്ലര്‍, സക്ഷമ സംസ്ഥാന ജില്ലാ ഭാരവാഹികള്‍, അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. പ്രകാശന്‍ സ്വാഗതവും ആര്‍. രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.