വിഎസിന് പറയാനുള്ളത് സംസ്ഥാന സമിതിയില്‍ പറയാം - കോടിയേരി

Wednesday 11 January 2017 12:32 pm IST

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് പറയാനുള്ളത് സിപി‌എം സംസ്ഥാന സമിതിയില്‍ പറയാമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേതാക്കള്‍ പാര്‍ട്ടി ഫോറത്തില്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ക്ഷണിതാവായി വി.എസിനെ സംസ്ഥാന സമിതിയിലേക്ക് വിളിക്കുമ്പോള്‍തന്നെ തനിക്ക് പറയാനുള്ള കാ‍ര്യങ്ങള്‍ അവിടെ പറയാന്‍ സാധിക്കുമോയെന്ന് സംശയം പ്രകടിപ്പിച്ചത് വി.എസ് തന്നെയാണ്. ഇതിന് കേന്ദ്രകമ്മിറ്റി പ്രത്യേകം അനുവാ‍ദം നല്‍കുകയും ചെയ്തു. അതിനാല്‍ ഇനി വി.എസ് സംസാരിക്കേണ്ടത് സംസ്ഥാന സമിതിയിലാണ്. ഇനി വി.എസ് തന്റെ അഭിപ്രായങ്ങള്‍ പുറത്ത് പറയേണ്ടെന്ന സൂചനയും കോടിയേരിയും നല്‍കി. ബന്ധു നിയമന വിവാദത്തില്‍ അടുത്ത കേന്ദ്ര കമ്മിറ്റിക്ക്മുമ്പ് അഭിപ്രായം അറിയിക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റേഷന്‍ സബ്‌സിഡിയുമായി ബന്ധപ്പെട്ടുള്ള ആശയകുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സര്‍ക്കാര്‍ മൂന്നോട്ട് പോകും. ഇതിനായി സര്‍വ്വകക്ഷിയോഗം ചേരുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.