രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആദായനികുതി ഇളവ്: ഹര്‍ജി തള്ളി

Wednesday 11 January 2017 2:19 pm IST

ന്യൂദല്‍ഹി: രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആദായനികുതി ഇളവ് നല്‍കുന്നത് ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാത്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. അഭിഭാഷകനായ എം.‌എല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയിരുന്നത്. ഹര്‍ജി പരിഗണിക്കാനാവില്ലെന്നും വ്യക്തമായ വസ്തുതകള്‍ ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനകള്‍ സ്വീകരിക്കുന്നതില്‍ ആദായനികുതി ഇളവ് നല്‍കുന്നത് വലിയ അഴിമതിയാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കോടിക്കണക്കിന് രൂപയുടെ സംഭാവനകള്‍ എത്തുന്നുണ്ട്. ഇത് എവിടെ നിന്നും വരുന്നു, എങ്ങനെ വരുന്നു എന്നതിന് കൃത്യമായ വ്യക്തതയില്ല. ഇതിനെല്ലാം ആദായനികുതി വകുപ്പ് ഇളവും നല്‍കുന്നു. രാജ്യത്തെ മറ്റ് സേവനങ്ങള്‍ക്കെല്ലാം ആദായനികുതി ഏര്‍പ്പെടുത്തുമ്പോള്‍ രാഷ്ട്രീയപാര്‍ട്ടികളെ അതില്‍‌നിന്നും ഒഴിവാക്കി നിര്‍ത്തുന്നത് വിവേചനപരമാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.