സിനിമ പ്രതിസന്ധി: ഭൈരവയുമായി ഇന്ന് വിതരണക്കാര്‍

Wednesday 11 January 2017 10:16 pm IST

കൊച്ചി: സിനിമ പ്രദര്‍ശന തര്‍ക്കത്തില്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ മുന്നോട്ട്. 120 തീയേറ്ററുകളില്‍, വിജയ് നായകനാകുന്ന തമിഴ് ചിത്രം 'ഭൈരവ' ഇന്ന് പ്രദര്‍ശിപ്പിക്കും. കൊച്ചിയിലെ ഫിലിം ചേമ്പര്‍ ഓഫീസില്‍ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും യോഗമാണ് തീരുമാനം പ്രഖ്യാപിച്ചത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന് കീഴിലല്ലാത്ത തിയേറ്ററുകളില്‍ 19 ന് ശേഷം പുതിയ മലയാള ചിത്രങ്ങളും റിലീസിനെത്തിക്കാനും തീരുമാനമായി. ഇരുനൂറോളം തിയേറ്ററുകൡലാണ് ഭൈരവ എത്തുക. ഇന്ന് റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രം 'കാംബോജി' തിയേറ്ററുകളുടെ ലഭ്യതക്കുറവിനെത്തുടര്‍ന്ന് നീട്ടിവച്ചു. വരുമാന വിഹിതത്തില്‍ പകുതിയും വേണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം വിതരണക്കാരും നിര്‍മാതാക്കളും തള്ളിയതാണ് സിനിമാ പ്രതിസന്ധിയായത്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള 350 എ ക്ലാസ് തിയേറ്ററുകള്‍ ഇന്ന് മുതല്‍ അടച്ചിടും.