സ്വാശ്രയ എഞ്ചിനീയറിങ് കോളേജുകള്‍ക്ക് ഓം‌ബുഡ്‌സ്‌മാന്‍

Wednesday 11 January 2017 5:08 pm IST

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ പരാതികള്‍ കേള്‍ക്കാന്‍ സ്വാശ്രയ കോളേജുകള്‍ക്ക് സ്വതന്ത്ര ഓം‌ബുഡ്‌സ്‌മാനെ നിയമിക്കും. ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാകും ഓം‌ബുഡ്സ്‌മാനാവുക. ഓംബുഡ്സ്‌മാന്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ഇനി കോളേജുകള്‍ക്കുള്ള അഫിലിയേഷന്‍ പുതുക്കുക. പാമ്പാടി നെഹ്രു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് ചേര്‍ന്ന ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഗവേണിങ് ബോഡി ഓംബുഡ്‌സ്‌മാനെ നിയമിക്കാന്‍ തീരുമാനിച്ചത്. 155 എഞ്ചിനീയറിങ് കോളേജുകളാണ്സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ളത്. ഈ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഏത് പരാതിയും ഓംബുഡ്സ്‌മാന് മുന്നില്‍ ഉന്നയിക്കാം. 155 കോളേജുകളിലും പരിശോധനയ്ക്കായി ഒരു വിദഗ്ധ സമിതിയെ അയയ്ക്കും. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ കോളേജുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കി നല്‍കൂവെന്നും ഗവേണിങ് ബോഡി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.