പിണറായി വിജയന്‍ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി : എച്ച്.രാജ

Wednesday 11 January 2017 6:39 pm IST

മാനന്തവാടി : കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജ. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തരമേഖല പ്രചരണ ജാഥയുടെ ഭാഗമായി മാനന്തവാടിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സര്‍ക്കാര്‍ സമസ്ത മേഖലകളിലും സമ്പൂര്‍ണ്ണ പരാജയമാണ്. എട്ടു മാസമായി അധികാരം നടത്തുന്ന സര്‍ക്കാര്‍ ബിജെപി ആര്‍എസ്എസ് നേതാക്കളേയും പ്രവര്‍ത്തകരേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമം നടത്തിയത്. റേഷനരി പോലും ശരിയായി വിതരണം നടത്തുന്നതിനോ യുവജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കാനോ സര്‍ക്കാരിന് കഴിഞ്ഞില്ല .കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമം നടത്താത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനെതിരെ സമരാഭാസം കാഴ്ചവെക്കുന്നു. കേരളത്തിലെ ആദ്യ രാഷ്ട്രീയ കൊലപാതക കേസായ വാടിക്കല്‍ രാമകൃഷ്ണന്‍ കേസിലെ പ്രതിയായ പിണറായി വിജയന്‍ മുഖ്യ മന്ത്രി ആയതു തന്നെ കേരളത്തിന്നപമാനമാണ്. നോട്ടു പിന്‍വലിക്കലിനെതിരെ വ്യാജ പ്രചരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് കേരള ജനത തളളി കളഞ്ഞു. ഇതിന്റെ ജാള്യത മറച്ചു പിടിക്കാനാണ് കേന്ദ്രത്തിനെതിരെ വ്യാജ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സിപിഎമ്മിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നതായി ജാഥാ നായകന്‍ എ. എന്‍.രാധാകൃഷ്ണന്‍ അഭിപ്രായപെട്ടു. ഇന്ത്യന്‍ ദേശീയതക്ക് യാതൊരു പങ്കും വഹിക്കാത്ത ചെഗുവരെയുടെ ചിത്രങ്ങള്‍ ഇന്ത്യന്‍ ദേശീയ നായകരോടൊപ്പം ആലേഖനം ചെയ്യുന്നത് തികഞ്ഞ ദേശവിരുദ്ധതയാണ്. ആയിരകണക്കിന് ആളുകളെ കൊന്നു തള്ളിയ ചെഗുവരെയെ തികഞ്ഞ ഫാസിസ്റ്റ് ആയി മാത്രമേ കാണാന്‍ സാധിക്കൂ. അക്രമങ്ങള്‍കൊണ്ടും ഭീഷണി കൊണ്ടും ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനം തടയാമെന്നത് സിപിഎമ്മിന്റെ വ്യാമോഹമാണെന്നും എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.
അര നൂറ്റാണ്ടിനിടയില്‍ കണ്ണൂ ജില്ലയില്‍ മാത്രം എണ്‍പത്തിനാല് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെയാണ് സിപിഎമ്മുകാര്‍ കൊലപെടു ത്തിയതെന്നും ഒരു ഭികരവാദ പ്രസ്ഥാനമായി മാറിയ സിപിഎം ജനമനസ്സുകളില്‍ നിന്ന് വളരെ വേഗം അന്യമായിക്കൊണ്ടിരിക്കുകയാണെന്നും മേഖലാ ജാഥയ്ക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിച്ച ബിജെപി ഉത്തരമേഖലാ അദ്ധ്യക്ഷന്‍ വി.വി.രാജന്‍ പറഞ്ഞു. സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെ പോലും നിഷ്ഠൂരമായി വേട്ടയാടിയ ചരിത്രമാണ് സിപിഎമ്മിനുളളത്. നോട്ടുനിയന്ത്രണത്തിന് പിന്നാലെ റിയല്‍ എസ്റ്റേറ്റ്-സ്വര്‍ണ്ണ വ്യാപാര രംഗത്തും പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് എന്‍ഡിഎ ഗവണ്‍മെന്റ് നേതൃത്വംനല്‍കും. നമ്മുടെ സാമൂഹിക ജീവിതത്തില്‍ അനുഗുണമായ മാറ്റങ്ങള്‍ക്ക് ഇതെല്ലാം കാരണമാകുമെന്നും അദ്ധ്യക്ഷന്‍ വി.വി.രാജന്‍ വ്യക്തമാക്കി.
ബത്തേരി മണ്ഡലം പ്രസിഡണ്ട് പി.എം.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ പ്രമീള സി.നായിക്, ജില്ലാപ്രസി ഡ ന്റ് സജിശങ്കര്‍,വി.മോഹനന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാനന്തവാടിയില്‍ നടന്ന പൊതു സമ്മേളനം ബിജെപി മണ്ഡലം പ്രസിഡന്റ് കണ്ണന്‍ കണിയാരം അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.പി.പ്രകാശ് ബാബു, വി.കെ.സജീവന്‍, പ്രമീള നായിക്, വി.വി.രാജന്‍, ജയസദാനന്ദന്‍, സജി ശങ്കര്‍, പി.സി.ഗോപിനാഥ്, ഇ.പി.ശിവദാസന്‍, വില്‍ഫ്രഡ് മുതിരക്കാലായില്‍, കൂവണ വിജയന്‍, കെ.മോഹന്‍ദാസ്, രജിത അശോകന്‍, ജി.കെ.മാധവന്‍,അഖില്‍ പ്രേം, ജിതിന്‍ ഭാനു എന്നിവര്‍ സംസാരിച്ചു.

ഉത്തരമേഖല ജാഥക്ക് മാനന്തവാടിയില്‍ നല്‍കിയ സ്വീകരണ പരിപാടി
ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ഉദ്ഘാടനം ചെയ്യുന്നു

ബത്തേരിയില്‍ ജാഥാ നായകനെ നല്‍കിയ സ്വീകരിച്ചാനയിക്കുന്നു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.