ആലപ്പുഴ: മോട്ടോര്‍ വാഹന നികുതി കുടിശിക ഒറ്റത്തവണയായി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പു നടപടി സ്വീകരിച്ചു. 2016 ജൂണ്‍വരെ അഞ്ചു വര്‍ഷമോ അതില്‍ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങള്‍ക്കു മാത്രമേ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി നികുതി കുടിശിക അടയ്ക്കാന്‍ സാധിക്കൂ. ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്കു അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ എത്ര കുടിശിക ഉണ്ടെങ്കിലും അവസാന അഞ്ചുവര്‍ഷത്തെ നികുതിയും അധിക നികുതിയും പലിശയും ഉള്‍പ്പെടെയുള്ള ആകെ തുകയുടെ 20 ശതമാനം മാത്രം നികുതി അടച്ചാല്‍ മതി.
ട്രാന്സ്പോര്ട്ടിതര വാഹനങ്ങള്‍ക്ക് ഈ തുകയുടെ 30 % നികുതിയായി അടച്ചാല്‍ മതി. വാഹനം റജിസ്റ്റര്‍ ചെയ്ത ശേഷം നികുതി ഒന്നും അടച്ചിട്ടില്ലെങ്കില്‍ ഈ സൗജന്യം ലഭിക്കില്ല. ഈ അവസരം മാര്‍ച്ച് 31 വരെ മാത്രമേ ലഭിക്കൂ. വിശദ വിവരങ്ങള്‍ ബന്ധപ്പെട്ട ആര്‍ടി ഓഫിസുകളിലും വകുപ്പിന്റെ വെബ്സൈറ്റിലും ലഭ്യമാണെന്ന് ആര്‍ടിഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: