ട്രാവല്‍ ഫെസ്റ്റിവലുമായി ഖത്തര്‍ എയര്‍വേയ്‌സ്

Wednesday 11 January 2017 7:27 pm IST

ദോഹ: അനവധി ഓഫറുകളുമായി ഖത്തര്‍ എയര്‍വേയ്‌സിന്റെ ട്രാവല്‍ ഫെസ്റ്റിവല്‍ തിരിച്ചെത്തി. എയര്‍ലൈനിന്റെ ആഗോള ശൃംഖലയിലെ യാത്രക്കാര്‍ക്ക് ഇതിന്റെ നേട്ടങ്ങള്‍ ആസ്വദിക്കാനാകും. സ്‌പെഷല്‍ കമ്പാനിയന്‍ ഫെയറുകള്‍, ഗ്രൂപ്പ് ബുക്കിംഗ് ഡിസ്‌കൗണ്ടുകള്‍, കിഡ്‌സ് ഫ്‌ളൈ ഫ്രീ ഓഫറുകള്‍ എന്നിവയാണ് ജനുവരി 9-16 കാലാവധിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. എയര്‍ലൈന്‍സിന്റെ ആഗോള ഡെസ്റ്റിനേഷനുകളിലേക്ക് സീറോ ഫെയര്‍ ഗോള്‍ഡന്‍ ടിക്കറ്റ് സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ദശലക്ഷക്കണക്കിന് സോഷ്യല്‍ മീഡിയ ഫോളോവര്‍മാര്‍ക്ക് അവസരമൊരുക്കുകയാണ് ഖത്തര്‍ എയര്‍വേയ്‌സ് ട്രാവല്‍ ഫെസ്റ്റിവല്‍ ഓണ്‍ലൈന്‍ ട്രഷര്‍ qatarairways.com ബുക്ക് ചെയ്‌തോ അടുത്തുള്ള ഖത്തര്‍ എയര്‍വേയ്‌സ് സെയില്‍സ് ഏജന്റ് വഴിയോ യാത്രക്കാര്‍ക്ക് പ്രമോഷന്‍ ഓഫര്‍ നേടാനാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.