കൊല്ലം: മത്സ്യത്തൊഴിലാളികളെ കടലില്‍ വച്ച് വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ നാവികരുടെ റിമാന്റ് കാലാവധി മെയ് 11 വരെ നീട്ടി. കൊല്ലം സി.ജെ.എം കോടതിയുടേതാണ് ഉത്തരവ്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നാവികരുടെ റിമാന്റ് കാലാവധി നീട്ടണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. ഇന്ന് രാവിലെ തന്നെ ഇറ്റാലിയന്‍ നാവികരെ കോടതിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മാത്രമേ സി.ജെ.എമ്മിന്റെ മുന്നില്‍ ഹാജരാക്കാന്‍ സാധിച്ചുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: