മാളികപ്പുറത്ത് എഴുന്നള്ളത്ത് 14ന്

Wednesday 11 January 2017 8:28 pm IST

ശബരിമല: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് മാളികപ്പുറത്ത് നിന്ന് പതിനെട്ടാം പടിവരെയുള്ള ദേവിയുടെ എഴുന്നള്ളത്ത് മകരസംക്രമ ദിനമായ 14ന് ആരംഭിക്കും. സന്നിധാനത്തെ മണിമണ്ഡപത്തില്‍ കളമെഴുത്തും പാട്ടും അന്ന് തുടങ്ങും. 15, 16, 17,18 തീയതികളില്‍ എഴുന്നള്ളത്തുണ്ടാകും. ശരംകുത്തിയിലേക്കാണ് മാളികപ്പുറത്തമ്മ എഴുന്നള്ളുന്നത്. 19ന് മണിമണ്ഡപത്തിന് മുന്നില്‍ വലിയ ഗുരുതി നടക്കുമെന്ന് മാളികപ്പുറം മേല്‍ശാന്തി പുതുമന മനുനമ്പൂതിരി പറഞ്ഞു.