പുഷ്പമേള ഇന്ന് തുടങ്ങും

Wednesday 11 January 2017 9:58 pm IST

കോട്ടയം: നഗരത്തിന് വസന്തോല്‍സവമായി ഇന്ന് മുതല്‍ 15വരെ പുഷ്‌പോല്‍സവം. കോട്ടയം അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന പുഷ്പമേള നാഗമ്പടം മൈതാനത്ത് നാളെ രാവിലെ 10.30നു നഗരസഭാധ്യഷ ഡോ.പി.ആര്‍. സോന ഉദ്ഘാടനം ചെയ്യും. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള അപൂര്‍വയിനം പുഷ്പങ്ങളും ജൈവ പച്ചക്കറിക്കൃഷിയുടെ മാതൃകകളും മേളയില്‍ അണിനിരക്കും. മലേഷ്യ, തായ്ലന്‍ഡ്, സിംഗപ്പൂര്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നുള്ള പൂക്കളും സംസ്ഥാനത്തെ 25ല്‍ പരം നഴ്സറികളില്‍നിന്നുള്ള പുഷ്പഫല ഔഷധ സസ്യങ്ങളും പ്രദര്‍ശനത്തിലുണ്ടാകും. നാളെ (12)ഫ്‌ളവര്‍ അറേഞ്ച്മെന്റ്, ബൊക്കെ അറേഞ്ച്മെന്റ്, കട്ട്ഫ്‌ലവര്‍ മല്‍സരങ്ങളുണ്ട്. എല്ലാ ദിവസങ്ങളിലും വൈകിട്ട് കലാ പരിപാടികള്‍ അരങ്ങേറും. വൈകിട്ട് നാലിന് കോട്ടയം പ്രകൃതി ജീവന സമിതി പ്രസിഡന്റ് എന്‍. വെങ്കടകൃഷ്ണന്‍ പോറ്റി ഗൃഹവൈദ്യത്തെക്കുറിച്ച് ക്ലാസെടുക്കും. 6.30ന് കലാപരിപാടികള്‍ ആംരഭിക്കും. 13ന് 2.30ന് കാര്‍ഷിക ക്വിസ് മല്‍സരം, അഞ്ചിന് പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും കളക്ടര്‍ സി.എ. ലത നിര്‍വഹിക്കും. 6.30ന് കലാപരിപാടികള്‍. 14ന് രാവിലെ പത്തിന് മൈലാഞ്ചിയിടില്‍ മല്‍സരം. വൈകിട്ട് 6.30ന് കലാപരിപാടികള്‍. 15ന് വൈകിട്ട് 5.30ന് സമാപനസമ്മേളനത്തില്‍ ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍ മുഖ്യാതിഥിയായിരിക്കും. എല്ലാദിവസവും രാവിലെ ഒന്‍പതിനു പ്രദര്‍ശനതുടങ്ങും. കാര്‍ഷികവിളകളുടെ പ്രദര്‍ശനമാണ് മേളയുടെ മറ്റൊരു പ്രത്യേകത. വിവിധ നഴ്സറികളുടെ സ്റ്റാളുകള്‍, വിദേശ നിര്‍മിത കാര്‍ഷിക പൂന്തോട്ട ഉപകരണങ്ങള്‍ എന്നിവ മേളയിലുണ്ട്. രുചിയുടെ വൈവിധ്യവുമായി ഭക്ഷണശാലകളും മേളയ്ക്കെത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.