തിരക്കുള്ള ബസുകളില്‍ മോഷണം: തമിഴ് യുവതി പിടിയില്‍

Wednesday 11 January 2017 10:10 pm IST

ചാലക്കുടി:തിരക്കുള്ള ബസുകളില്‍ കയറി സ്ത്രീകളുടെ സ്വര്‍ണ്ണാഭാരണങ്ങള്‍ പണം എന്നിവ മോഷ്ടിക്കുന്ന തമിഴ് സ്ത്രീയെ ചാലക്കുടി പോലീസ് പിടികൂടി.മധുരെ റെയില്‍വെ കോളനി എസക്കിന്റ ഭാര്യ തങ്കമ്മയെ(23)യാണ് ചാലക്കുടി എസ്.ഐ ജയേഷ് ബാലനും സംഘും ചേര്‍ന്ന് അറസ്‌ററ് ചെയ്തത്ത്.വരന്തരിപ്പിള്ളി ചിറയത്ത് ചൊക്കിരി വീട്ടില്‍ ജോജന്‍ ഭാര്യ സുരഭിയുടെ പണമടങ്ങിയ പേഴ്‌സാണ് കഴിഞ്ഞ ദിവസം യാത്രക്കിടിയില്‍ ഇവര്‍ മോഷ്ടിച്ചത്. ആമ്പല്ലൂരില്‍ നിന്ന് പോട്ടയക്ക് വരുന്നതിനിടയില്‍ കെഎസ്ആര്‍ടിസി ബസില്‍ വെച്ച് കൊടകരയില്‍ നിന്ന് രണ്ട് തമിഴ് സ്ത്രീകള്‍ ബസില്‍ കയറുകയും ഇതില്‍ ഒരു സ്ത്രീ ഇടക്ക് ഇറങ്ങി പോവുകയും ചെയ്തു.പിന്നീട് പാപ്പാളി ജംഗ്ഷനില്‍ ആളുകള്‍ ഇറങ്ങിയപ്പോള്‍ അടുത്ത സ്ത്രീ മനപൂര്‍വ്വം തിരക്ക് ഉണ്ടാക്കുകയും അവിടെ ഇറങ്ങിയ സുരഭിയുടെ പേഴ്‌സ് നഷ്ടമാവുകയായിരുന്നു.ഉടനെ വിവരമറിഞ്ഞ സുരഭി ബസിന് പുറകെ വന്നു.തുടര്‍ന്ന് പോലീസില്‍ എത്തി പരാതി നല്‍കി.തുടര്‍ന്ന് പോലീസ് എത്തി ബസില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. പേഴ്‌സിലുണ്ടായിരുന്ന മൂവായിരം രൂപയും മോഷ്ടിച്ചിട്ടുണ്ട്.എഎസ്‌ഐ എന്‍.ജി ശശീന്ദ്രന്‍.സീനിയര്‍ സിപിഒ സി.കെ.സുരേഷ്,ജിബി ബാലന്‍,ഹോംഗാര്‍ഡ് പി.കെ.ജോയ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.