ആലുവ: റോഡപകടങ്ങള്‍ കുറയ്ക്കാന്‍ റൂറല്‍ ജില്ല പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരം ഇന്നലെ റൂറല്‍ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 1318 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 180 കേസുകളും അലക്ഷ്യമായി വാഹനം ഓടിച്ചതിന് 138 കേസുകളും, ഹെല്‍മറ്റ് ധരിക്കാത്തതിന് 989 കേസുകളും, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. സ്പെഷ്യല്‍ ഡ്രൈവുകള്‍ തുടരുമെന്നും പോലീസ് മേധാവി എ.വി. ജോര്‍ജ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: