ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് സെമി ഫൈനല്‍ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. ഹള്‍ സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളിന് കീഴടക്കി യുണൈറ്റഡ്. സ്വന്തം തട്ടകത്തില്‍ ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം യുവാന്‍ മാത്ത, മൗറീന്‍ ഫെല്ലെയ്നി എന്നിവരാണ് സ്കോര്‍ ചെയ്തത്. രണ്ടാം പാദം 27ന് ഹള്‍ സിറ്റിയുടെ മൈതാനത്ത്. ലിവര്‍പൂളും സതാംപ്ടണുമായാണ് രണ്ടാം സെമി ഫൈനല്‍.
അത്ലറ്റികോ ക്വാര്‍ട്ടറില്‍
മാഡ്രിഡ്: സ്വന്തം തട്ടകത്തിലെ രണ്ടാം പാദത്തില്‍ തോറ്റെങ്കിലും അത്ലറ്റികോ മാഡ്രിഡ് സ്പാനിഷ് കോപ ഡെല്‍ റേയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ലാസ് പല്‍മാസിനെയാണ് ഇരുപാദങ്ങളിലായി 4-3ന് കീഴടക്കിയത്. ഇന്നലെ 3-2ന് അത്ലറ്റികോ തോറ്റെങ്കിലും പല്‍മാസിന്റെ മൈതാനത്തെ ആദ്യ പാദത്തില്‍ 2-0ന് ജയം കണ്ടത് നിര്‍ണായകമായി. മാര്‍ക്കൊ ലിവാജ ഇരട്ട ഗോള്‍ നേടി.
രണ്ടു വട്ടം പിന്നില്‍ നിന്ന ശേഷം തിരിച്ചെത്തിയാണ് പല്‍മാസ് ജയം കണ്ടത്. 49ാം മിനിറ്റില്‍ അന്റോണിയൊ ഗ്രീസ്മന് അത്ലറ്റികോയെ മുന്നിലെത്തിച്ചു. 57ാം മിനിറ്റില്‍ ലിവാജ ഒരു ഗോള്‍ മടക്കി. 61ാം മിനിറ്റില്‍ എയ്ഞ്ചല്‍ കൊറയ മാഡ്രിഡ് സംഘത്തെ വീണ്ടും മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ലിവാജ സമനില ഗോളും കണ്ടെത്തി. പിന്നെയാണ് അത്ലറ്റികോയെ ഞെട്ടിച്ച് പല്‍മാസ് ജയം കണ്ടത്. മാറ്റിയൊ എസ്ക്വെയ്ല് ഗാര്‍ഷ്യയാണ് ഇഞ്ചുറി ടൈമില്‍ സ്കോര്‍ ചെയ്തത്.
നെപ്പോളിക്ക് ജയം
റോം: ഇറ്റാലിയന്‍ കപ്പ് ഫുട്ബോളില്‍ നെപ്പോളിക്ക് ജയം. സ്പെസിയയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി നെപ്പോളി. പിയറ്റര്‍ സെയ്ലിന്സ്കി, എമ്മാനുവല്‍ ജിയാചെറിനി, മനൊലൊ ഗബ്ബിയാദിനി എന്നിവര്‍ നെപ്പോളിക്കായി സ്കോര്‍ ചെയ്തപ്പോള്‍, അന്റോണിയൊ പിക്കൊളൊ സ്പെസിയയുടെ ആശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: