ന്യൂദല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീം നായകന് പി.ആര്. ശ്രീജേഷിനെ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന് (എഫ്ഐഎച്ച്) അത്ലറ്റ്സ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എഫ്ഐഎച്ചിലെ കളിക്കാരുടെ ശബ്ദമാണ് അത്ലറ്റ്സ് കമ്മിറ്റി. നിലവിലുള്ളതും വിരമിച്ചതുമായ എട്ടു കളിക്കാരാണ് അംഗങ്ങള്‍.
ഇതിഹാസ താരങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയിലെ അംഗത്വം ബഹുമതിയെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും ശ്രീജേഷ് പറഞ്ഞു. ഹോക്കിയുടെ വളര്‍ച്ചയ്ക്കും കളിക്കാരുടെ ക്ഷേമത്തിനുമായി നിലകൊള്ളും. ടീമംഗങ്ങളില്‍ നിന്നും പരിശീലകരില്‍ നിന്നുമെല്ലാം വിവരങ്ങള്‍ ശേഖരിച്ച് അന്താരാഷ്ട്ര ഫെഡറേഷനെ അറിയിക്കുമെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. അത്ലറ്റുകളുടെ പ്രശ്നങ്ങള്‍ എഫ്ഐഎച്ചിനെ അറിയിക്കുകയാകും ശ്രീജേഷിന്റെ ഉത്തരവാദിത്വം.
ഒളിമ്പിക് കമ്മിറ്റിയുടെയും മറ്റ് സ്പോര്‍ട്സ് അസോസിയേഷനുകളുടെയും കായികതാരങ്ങളുള്‍പ്പെട്ട കമ്മിറ്റിയുമായി സഹകരിച്ച് വിവരങ്ങള്‍ കൈമാറുകയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കമ്മിറ്റിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: