പള്ളുരുത്തി: മത്സ്യബന്ധനത്തിന് വേമ്പനാട്ട് കായലില്‍ എത്തുന്ന തൊഴിലാളികളെ ഒരു വിഭാഗം തടയുന്നതായും ഭീഷണിപ്പെടുത്തുന്നതായും ആര്‍ഡിഒയ്ക്ക് പരാതി. ചെല്ലാനം പഞ്ചായത്തിലെ കണ്ണമാലി, ചെറിയകടവ്, സൗദി, മാനാശ്ശേരി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് പരാതി നല്‍കിയിരിക്കുന്നത്.
എക്കലും മണ്ണും അടിഞ്ഞുകൂടി കായലിന്റെ നീരൊഴുക്ക് തട്ടസപ്പെട്ട് കുമ്പളങ്ങി, പെരുമ്പടപ്പ്, കല്ലഞ്ചേരി കായല്‍മേഖലയില്‍ മത്സ്യബന്ധനം നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. ഇതുമൂലം ഉദയംപേരൂര്‍, ചാത്തമ്മ , മാടവന, കുമ്പളം കായലിലാണ് ജോലി ചെയ്തുവരുന്നത്. കായലില്‍ പണിയെടുക്കാന്‍ പറ്റിയ സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: