എബിവിപി സംസ്ഥാന വിദ്യാര്‍ത്ഥിനി സമ്മേളനം കോഴിക്കോട്ട്

Wednesday 11 January 2017 10:53 pm IST

കോഴിക്കോട്: എബിവിപി സംസ്ഥാന വിദ്യാര്‍ത്ഥിനി സമ്മേളനം 14,15 തിയ്യതികളില്‍ കോഴിക്കോട്ട് നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ്, ജോയിന്റ് സെക്രട്ടറി രേഷ്മ ബാബു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും സംഘടനാ പ്രവര്‍ത്തനങ്ങളെകുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. 14 ന് രാവിലെ 11 ന് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തില്‍ നടക്കുന്ന ചടങ്ങില്‍ റിച്ചാര്‍ഡ് ഹേ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് മുഖ്യപ്രഭാഷണം നടത്തും. ദേശീയ വൈസ് പ്രസിഡന്റ് മമതാ യാദവ് മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് ശേഷം കോഴിക്കോട് നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം എബിവിപി അഖിലേന്ത്യാ സെക്രട്ടറി ഒ. നിധീഷ് ഉദ്ഘാടനം ചെയ്യും. 15 ന് രാവിലെ 10ന് എബിവിപി സംഘടന എന്ന വിഷയത്തില്‍ സംസ്ഥാന മീഡിയ കണ്‍വീനര്‍ കെ.കെ. മനോജ് സംസാരിക്കും. തുടര്‍ന്ന് 'സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും' എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. സ്ത്രീചേതന ജനറല്‍ സെക്രട്ടറി ഡോ. കെ.എസ്.ജയശ്രീ, പ്രമുഖ ദളിത് ആക്ടിവിസ്റ്റ് ധന്യാരാമന്‍, മുന്‍ വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സരസു എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന സമാപനസമ്മേളനത്തില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ്റ്റിനി ജോണ്‍ സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.