മരട്: സ്വാശ്രയ എഞ്ചിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് ആസ്ഥാനമായ മരട് വികാസ് നഗറിലെ ഓഫീസ് കെഎസ്യു പ്രവര്‍ത്തകര്‍ തകര്‍ത്തു. കുപ്പിച്ചില്ലു തറച്ച് കെഎസ്യു ജില്ലാ ഭാരവാഹി സേതുരാജിന് പരിക്ക്.
രാവിലെ പത്തോടെ ആയിരുന്നു സംഭവം. പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് കോളേജുകള്‍ക്ക് നേരെ വ്യാപക അക്രമം ഉയര്‍ന്ന പശ്ചാത്തലത്തില്‍ തുടര്‍ നടപടികള്‍ വിലയിരുത്താന്‍ അസോസിയേഷന് അടിയന്തര യോഗം വിളിച്ചിരുന്നു. ഇവിടേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
സമരക്കാര്‍ ഓഫിസിന്റെ ബോര്‍ഡ് വലിച്ചു താഴെയിട്ടു. ചില്ല് മുഴുവന്‍ അടിച്ചു പൊട്ടിച്ചു. ചെടിച്ചട്ടികളും നശിപ്പിച്ചു. അരമണിക്കൂറോളം അക്രമം തുടര്‍ന്നു. ഇതിനു ശേഷമാണ് മരട് പൊലീസ് വിവരം അറിഞ്ഞ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: