ഗുരുവായൂര്‍: അമ്മമാരെ ആദരിക്കാനും, അംഗീകരിക്കാനുമാണ് സമൂഹം തയ്യറാകേണ്ടത് അതാണ് നമ്മുടെ പാരമ്പര്യം. പക്ഷെ നിര്‍ഭാഗ്യവശാല്‍ പുരോഗമനവാദികളായെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അവകാശങ്ങളെക്കുറിച്ച് മാത്രമേ സംസാരിക്കുന്നുളളു എന്നതാണ് വാസ്ഥവമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് പറഞ്ഞു.
തിരുവാതിര ആചരണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ സാന്ദീപനി മാതൃസദനത്തില്‍ നടന്ന മാതൃവന്ദനം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടര്‍ന്ന് പാദപൂജ ചടങ്ങ് നടന്നു. അനുമോദന ചടങ്ങില്‍ സമിതി പ്രസിഡണ്ട് കെ.ബാലചന്ദ്രമേനോന് അധ്യക്ഷത വഹിച്ചു.
സാന്ദീപനി ട്രസ്റ്റ് പ്രസിഡണ്ട് മൂന്നൂലം നീലകണ്ഠന്, ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.ആര്.അനീഷ് മാസ്റ്റര്‍, കൗണ്‍സിലര്‍ സൈമണ്‍ മാറോക്കി, ഗുപ്തന് മാസ്റ്റര്‍, പ്രൊഫ.വനജ നീലകണ്ഠന്, സേതുതിരുവെങ്കിടം, എം. ബാബു, പങ്കജം, കെ.കോമളം, അനില്‍ കല്ലാറ്റ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: