ബിജെപി ജാഥ തലസ്ഥാനത്ത്

Wednesday 11 January 2017 11:19 pm IST

തിരുവനന്തപുരം: കള്ളപ്പണമുന്നണികള്‍ക്കെതിരെ ബിജെപി നടത്തുന്ന മേഖലാ ജാഥകള്‍ ഇന്ന് സമാപിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് നയിക്കുന്ന ദഷിണമേഖല ജാഥ തലസ്ഥാനത്ത് എത്തി. ജില്ലാ അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ വച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ജാഥയെ സ്വീകരിച്ചു.ജില്ലയിലെ ആദ്യ സ്വീകരണമായ വര്‍ക്കല മണ്ഡലത്തില്‍ നടന്ന യോഗം സിനിമാതാരം രാജസേനന്‍ ഉദ്ഘാടനം ചെയ്തു. വിവധ യോഗങ്ങളില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍, അഡ്വ.ജെ.ആര്‍. പത്മകുമാര്‍, സി.ശിവന്‍കുട്ടി, രാജി പ്രസാദ്, അഡ്വ പി. സുധീര്‍, പുഞ്ചക്കരി സുരേന്ദ്രന്‍ ഡോ പി. പി. വാവ, വി. വി. രാജേഷ്, മധു പരുമല, പൂന്തുറ ശ്രീകുമാര്‍, ബിജു ബി. നായര്‍, പാപ്പനംകോട് സജി എന്നിവര്‍ പ്രസംഗിച്ചു. വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, കഴക്കൂട്ടം, വാമനപുരം,നെടുമങ്ങാട് മണ്ഡലങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കി. ജാഥ ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിക്കും.സമാപന സമ്മേളനം സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.