മയില്‍പ്പീലി യംഗ് സ്‌കോളര്‍ അവാര്‍ഡ്: ഓഫീസ് ഉദ്ഘാടനം ചെയ്തു

Wednesday 11 January 2017 11:28 pm IST

മയില്‍പ്പീലി യംഗ് സ്‌കോളര്‍ അവാര്‍ഡ് സംസ്ഥാന ഓഫീസ് രാധാകൃഷ്ണന്‍ ഗോവിന്ദപുരം ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: മയില്‍പ്പീലി യംഗ് സ്‌കോളര്‍ അവാര്‍ഡ് പരീക്ഷയുടെ സംസ്ഥാന ഓഫീസ് കോഴിക്കോട് മിനി ബൈപ്പാസ് റോഡിലുള്ള ചാണക്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രമുഖ വ്യവസായി രാധാകൃഷ്ണന്‍ ഗോവിന്ദപുരം ഉദ്ഘാടനം ചെയ്തു.

എഡിറ്റര്‍ സി.കെ. ബാലകൃഷ്ണന്‍, എക്‌സാം കോ-ഓര്‍ഡിനേറ്റര്‍ ഒ.കെ. രമേശ്, മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഖജാന്‍ജി ഗുരുസ്വാമി, സൊസൈറ്റി അംഗം ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു. യുപി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായാണ് മയില്‍പ്പീലി മാസിക യംഗ് സ്‌കോളര്‍ അവാര്‍ഡ് സംഘടിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.