ജില്ലാ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി ഒഴുകുന്നു

Wednesday 11 January 2017 11:28 pm IST

നെടുമങ്ങാട്: ജില്ലാ ആശുപത്രിയിലെ സെപ്റ്റിക് ടാങ്ക് പൊട്ടി മലിനജലം ആശുപത്രിക്കു മുന്നിലെ റോഡിലേക്ക് ഒഴുകുന്നു. രോഗികളും, കുട്ടിരിപ്പുകാരും സഞ്ചരിക്കുന്നത് മലിനജലം ചവിട്ടിക്കൊണ്ടാണ്. പുതിയതായി പ്രവര്‍ത്തനം ആരംഭിച്ച ന്യായവില മെഡിക്കല്‍ സ്റ്റോറിന് മുന്നിലാണ് സെപ്റ്റിക് ടാങ്കിലെ വിസര്‍ജ്യം ഒഴുകിയെത്തുന്നത്. ചെറിയകുഴിയെടുത്ത് സ്ലാബിട്ട് മൂടിയാണ് സെപ്റ്റിക് ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ചാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്. ആശുപത്രിയിലെ പുതിയ ഒബ്‌സര്‍വേഷന്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചതോടെ അളവിലും കവിഞ്ഞുള്ള മാലിന്യം എത്തിയതാണ് ടാങ്ക്കവിഞ്ഞ് പുറത്തേക്ക് ഒഴുവാന്‍കാരണം. അസഹനീയമായ ദുര്‍ഗന്ഥം കാരണം മൂക്കുപൊത്തിയാണ് ജനം ഇതുവഴി കടന്നു പോകുന്നത്. മലിനജലം ചവിട്ടുന്നവര്‍ പ്രതിരോധകുത്തിവയ്പ്പ് എടുക്കേണ്ട അവസ്ഥയാണ്. ആശുപത്രിയിലെ പ്രസവ വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍ തുടങ്ങിയവയുടെ മുന്നില്‍ എത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടു ഉണ്ടാക്കുന്നു. രോഗികളുടെയും കൂട്ടിരിപ്പുകാരുടേയും പരാതിയെ തുടര്‍ന്ന് ജില്ലാപഞ്ചായത്ത് അധികാരികള്‍ അടിയന്തര നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയതായി സൂപ്രണ്ട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.