തിരുവനന്തപുരം: ഹിന്ദു സ്പിരിച്ച്വല്‍ ആന്‍ഡ് സര്‍വീസ് ഫെയര്‍ കേരള 2017 വിളംബരം ചെയ്ത് സ്വാമി വിവേകാനന്ദ വാക്കത്തോണ്‍ ഇന്ന് നടക്കും. വൈകിട്ട് 5ന് മാനവീയം വീഥിയില്‍ നിന്ന് വാക്കത്തോണ്‍ ആരംഭിക്കും. ചെന്നൈയിലെ ആര്‍കെ മിഷന് ആശ്രമം സെക്രട്ടറി സ്വാമി പദ്മസ്ഥനാനന്ദ ഉദ്ഘാടനം ചെയ്യും. വാക്കത്തോണ്‍ കവടിയാറിലെ സ്വാമി വിവേകാനന്ദ പാര്‍ക്കിനു മുന്നില്‍ സമാപിക്കും. അതിന് മുന്നോടിയായി ആല്‍ത്തറ യക്ഷിയമ്മന് ദേവീക്ഷേത്രത്തില്‍ 4.30 ന് രഥപൂജ നടക്കും. 6 ന് രഥയാത്ര ഫഌഗ് ഓഫ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: