ബിജെപി ജാഥക്ക് കണ്ണൂരില്‍ വരവേല്‍പ്പ്

Wednesday 11 January 2017 11:32 pm IST

കണ്ണൂര്‍: സഹകരണ മേഖലയിലെ പ്രതിസന്ധി, റേഷന്‍ നിഷേധം, അക്രമരാഷ്ട്രീയം എന്നിവക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ നയിക്കുന്ന ഉത്തരമേഖലാ പ്രചാരണജാഥ ഇന്നലെ രാവിലെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചു. ജില്ലയുടെ വിവിധ മണ്ഡലങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ ആയിരങ്ങള്‍ പങ്കുകൊണ്ടു. വയനാട് ജില്ലാ അതിര്‍ത്തിയില്‍ നിന്ന് ബിജെപി കണ്ണൂര്‍ ജില്ലാ ഭാരവാഹികളുടെ നേതൃത്വത്തില്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ജാഥയെ ആദ്യസ്വീകരണസ്ഥലമായ ഇരിട്ടിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍, ശ്രീകണ്ഠാപുരം, പാനൂര്‍, തലശ്ശേരി, ചിറക്കുനി, പുതിയതെരു എന്നിവിടങ്ങളില്‍ അതത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. രാത്രി വൈകി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഇന്നലത്തെ പര്യടനം സമാപിച്ചു. സമാപന പരിപാടി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജാഥ ഇന്ന് ജില്ലയിലെ തളിപ്പറമ്പ്, പയ്യന്നൂര്‍, കല്യാശ്ശേരി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം കാസര്‍കോട് ജില്ലയിലേക്ക് പ്രവേശിക്കും. വിവിധ സ്ഥലങ്ങളില്‍ നടന്ന സ്വീകരണ പരിപാടികളില്‍ ജാഥാ കോ-ഓര്‍ഡിനേറ്ററും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ വി.കെ.സജീവന്‍, സംസ്ഥാന വക്താവ് പി.രഘുനാഥ്, വൈസ് പ്രസിഡണ്ട് പ്രമീള സി നായ്ക്ക്, മേഖലാ പ്രസിഡണ്ട് വി.വി.രാജന്‍, സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ.ജയപ്രകാശ് ബാബു, വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ.ബാലകൃഷ്ണന്‍, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയ സദാനന്ദന്‍, മേഖലാ വൈസ് പ്രസിഡണ്ട് രാമദാസ് മണലേരി, ജനറല്‍ സെ്രട്ടരി കെ.നാരായണന്‍ മാസ്റ്റര്‍, സെക്രട്ടറിമാരായ എം.പ്രേമന്‍ മാസ്റ്റര്‍, എം.പി.രാജന്‍, മേഖലാ സംഘടനാ സെക്രട്ടറി കോവൈ സുരേഷ് ബാബു തുടങ്ങി വിവിധ നേതാക്കള്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.