മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 14 മുതല്‍

Thursday 12 January 2017 12:44 am IST

കണ്ണൂര്‍: മുപ്പത്തിയെട്ടാമത് സംസ്ഥാന മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 14, 15 തിയ്യതികളില്‍ പയ്യന്നൂര്‍ കോളജ് സ്റ്റേഡിയത്തില്‍ നടക്കും. 822 പുരുഷന്‍മാരും 224 സ്ത്രീകളുമടക്കം 1046 പേരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. 35 വയസ്സിന് മുകളില്‍ പ്രായമുള്ള പുരുഷ വനിതാ അത്‌ലറ്റുകള്‍ മത്സരിക്കുന്ന കായികമേള വയസ്സിന്റെ അടിസ്ഥാനത്തില്‍ ഗ്രൂപ്പ് തിരിച്ചാണ് സംഘടിപ്പിക്കുന്നത്. എണ്‍പത് വയസ്സിന് മുകളില്‍ പ്രായമുള്ള നാഷണല്‍ മീറ്റില്‍ മെഡലുകള്‍ നേടിയ കായികതാരങ്ങളായ വി.എം.ദാമോദരന്‍ മാസ്റ്റര്‍ അടിയോടി, എ.സി. ഡൊമനിക് എന്നിവരെയും ജില്ലയുടെ മുഖ്യരക്ഷാധികാരി കെ.എന്‍.കണ്ണോത്ത്, ജൂനിയര്‍ അത്‌ലറ്റിക് സ്റ്റേറ്റ് മീറ്റില്‍ മെഡല്‍ നേടിയ എം.കെ.അക്ഷര, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് ടീം അംഗം അനുജയപാല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. പരിപാടി വൈകീട്ട് നാലിന് ഇ.പി.ജയരാജന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി.ദാസന്‍ മുഖ്യാതിഥിയായിരിക്കും. പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ.ശശിവട്ടക്കൊവ്വല്‍ സംസാരിക്കും. 15ന് വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സി.കൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ മുഖ്യാതിഥിയായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ.കെ.വിജയകുമാര്‍, കെ.കെ.എസ്.പൊതുവാള്‍, അഡ്വ.സി.നാരായണന്‍, തങ്കമ്മ ജോസഫ്, പി.പി.കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.