വിവേകാനന്ദജയന്തി ആഘോഷവും ഭാസ്‌കര്‍റാവു അനുസ്മണവും ഇന്ന്

Thursday 12 January 2017 12:44 am IST

തലശ്ശേരി: വിവേകാനന്ദജയന്തി ആഘോഷവും ഭാസ്‌കര്‍റാവു അനുസ്മരണവും ഇന്ന് തലശ്ശേരി കാവുംഭാഗം ഭാസ്‌കര്‍റാവു സ്മാരക മന്ദിരത്തില്‍ നടക്കും. വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഹിന്ദു ഐക്യവേദി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി.മണിവര്‍ണന്‍ അധ്യക്ഷത വഹിക്കും. വനവാസി കല്യാണാശ്രമം അഖില ഭാരതീയ ശ്രദ്ധാജാഗരണ്‍ പ്രമുഖ് പി.പി.രമേശ് ബാബു പ്രഭാഷണം നടത്തും. വാര്‍ഷികാഘോഷ പരിപാടിയോടനുബന്ധിച്ച് 22 ന് ചിത്രരചനാമത്സരം, ഫെബ്രുവരി 11 ന് ദീനദയാല്‍ജി അനുസ്മരണം, ഫെബ്രുവരി 12 ന് ഗ്രാമീണ കായികമേള എന്നിവ നടക്കും. വാര്‍ഷികാഘോഷ സമാപന പരിപാടി ഫെബ്രുവരി 25 ന് നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.