പയ്യാവൂര്‍: മലബാര്‍ ക്നാനായ സംഘടിത കുടിയേറ്റത്തിന് നേതൃത്വം നല്കിയ മാര്‍.അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ അനുസ്മരണവും, ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപതാ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും കെസിസി മടമ്പം ഫൊറോന പ്രവര്‍ത്തനോദ്ഘാടനവും മടമ്പം ഫൊറോന വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ മിനോറ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് പി.കെ.സൈമണ്‍ പാഴൂക്കുന്നേല്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ. സ്റ്റീഫന്‍ കൊളക്കാട്ടുകുടി, മാര്‍.ചൂളപ്പറമ്പില്‍ അനുസ്മരണവും അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് മുഖ്യപ്രഭാഷണവും നടത്തി. ജോഷി ജോസഫ് കടുതോടില്‍ ഫൊറോന മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു. മേരിലാന്റ് ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന് ബിനോയ് പറമ്പേട്ട്, ബാബു കദളിമറ്റം, ഷൈജി ഓട്ടപ്പള്ളില്‍, പി.എം.ജോയി, ജോസ് കണിയാപറമ്പില്‍, ബെന്നി കുന്നംകുഴ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: