കണ്ണൂര്‍: ഭക്ഷ്യഭദ്രതാനിയമ പ്രകാരം പ്രസിദ്ധീകരിച്ച കരട് മുന്‍ഗണനാ/മുന്‍ഗണന ഇതര പട്ടികയുമായി ബന്ധപ്പെട്ട പരാതികളിലും ആക്ഷേപങ്ങളിലുമുളള പഞ്ചായത്ത്തല വെരിഫിക്കേഷന് കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ ജില്ലാ സപ്ലൈ ഓഫീസില്‍ സമര്‍പ്പിച്ച തളിപ്പറമ്പ് താലൂക്കിലെ 1436/ടിപിബി മുതല്‍ 1476/ടിപിബി വരെയുമുളള അപ്പീല്‍ അപേക്ഷകളിലും നിശ്ചിത തീയ്യതികളില്‍ നടന്ന ഹിയറിംഗിന് ഹാജരാവാന്‍ സാധിക്കാത്ത തളിപ്പറമ്പ് താലൂക്കിലുള്ളവര്‍ക്ക് ഇന്ന് (ജനുവരി 12) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വിചാരണ നടത്തും. അപേക്ഷകരോ അപേക്ഷകര്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന വ്യക്തികളോ റേഷന്‍ കാര്‍ഡും അവകാശവാദം തെളിയിക്കുന്നതിനുളള അസ്സല് രേഖകളും സഹിതം ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: