സ്റ്റേജ് ചുമതലക്കാര്‍ക്ക് പരിശീലനം നല്‍കി

Thursday 12 January 2017 12:48 am IST

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിവിധ സ്റ്റേജുകളുടെ ചുമതലക്കാര്‍ക്ക് പരിശീലനം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണന്‍ മാണിക്കോത്ത് ക്ലാസ് നയിച്ചു. കമ്മിറ്റി വൈസ് ചെയര്‍പേഴ്‌സണ്‍ കെ ജമിനി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.ബാബു രാജ്, ഗീത കൊമ്മേരി, സി.പി.സനല്‍ ചന്ദ്രന്‍, എന്‍.തമ്പാന്‍, ഇ.കെ.അശോകന്‍, കമ്മിറ്റി കണ്‍വീനര്‍ കെ സി രാജന്‍, കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. രചനാ ക്യാമ്പ് സംഘടിപ്പിച്ചു കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ഹരിതപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി ജില്ലാ ശുചിത്വമിഷന്റെ സഹകരണത്തോടുകൂടി പ്രകൃതി വസ്തുക്കള്‍ ഉപയോഗിച്ചുള്ള സന്ദേശ രചനക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂര്‍ മുനിസിപ്പല്‍ വൊക്കേഷണന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ.പി.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ അഡ്വ. ടി.ഒ.മോഹനന്‍, കൗണ്‍സിലര്‍ അഡ്വ.ലിഷാ ദീപക്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.കെ.ദിലീപ്, അബ്ദുള്‍ ഖാദര്‍, ആര്‍.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സന്തോഷ് ചൂണ്ട, ബൈജു താഴെ മുണ്ടയാട്, പി.കെ.ബാബു, വര്‍ഗീസ് കളത്തില്‍, ബ്രിജേഷ് കുറ്റിക്കാട്, സുശാന്ത് കല്ലറക്കല്‍, മോഹന സുബ്രഹ്മണി, ദീപേഷ്.ടി, അബ്ദുള്‍ നാഫിഹ്, രാജീവന്‍ പാറായി, സഹീര്‍ ചക്കരക്കല്‍ തുടങ്ങിയ 15 ഓളം കലാകാരന്മാര്‍ ചിത്രകലാ ക്യാമ്പില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.