സ്ത്രീത്വത്തെ ആദരിക്കണം: സ്വാമിനി ശിവാനന്ദപുരി

Thursday 12 January 2017 10:12 am IST

കൊളത്തൂര്‍: വീടിന്റെയും നാടിന്റെയും വിളക്കായി മാറേണ്ട സ്ത്രീത്വം അനാദരിക്കപ്പെട്ടതാണ് എല്ലാ അപചയങ്ങളുടേയും കാരണമെന്ന് കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ സ്വാമി ശിവാനന്ദപുരി അഭിപ്രായപ്പെട്ടു. തിരുവാതിരനാളില്‍ കൊളത്തൂര്‍ ശ്രീ ശങ്കര വിദ്യാമന്ദിരത്തില്‍ നടന്ന മാതൃപൂജയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. എല്ലാ സ്ത്രീകളേയും അമ്മമാരായി കണ്ട് പൂജിക്കുന്ന സാഹചര്യം ഉണ്ടാകണമെന്നും സ്വാമിനി അഭിപ്രായപ്പെട്ടു. സ്‌കൂളിലെ കുട്ടികള്‍ അമ്മമാര്‍ക്ക് പാദപൂജ ചെയ്തു. 'മാതൃദേവോഭവ' എന്ന ഉപനിഷദ് വാക്യം സാക്ഷാത്കരിക്കാനുള്ള യജ്ഞമായാണ് മാതൃപൂജ നടത്തിയത്. ശ്രീശങ്കരവിരചിതമായ മാതൃപഞ്ചകത്തിന്റെ ആലാപനവും വിശകലനവും അഷ്ടോത്തരശതം അര്‍ച്ചനയും നടന്നു. ചടങ്ങില്‍ വി. റീബ സ്വാഗതവും മാതൃഭാരതി ചെയര്‍പേഴ്‌സണ്‍ വിജയലക്ഷ്മി നന്ദിയും പറഞ്ഞു. മുക്കം: മുത്താലം വിവേകാനന്ദ വിദ്യാനികേതനില്‍ തിരുവാതിര ആഘോഷിച്ചു. വിദ്യാര്‍ത്ഥിനികള്‍ കേരളീയ വേഷം ധരിച്ച് ദശപുഷ്പംചൂടി തിരുവാതിര അവതരിപ്പിച്ചു. അലങ്കരിച്ച ഊഞ്ഞാലില്‍ പാട്ടുപാടി താളത്തില്‍ ആടി. ഐശ്വര്യം വിതറി അനുഗ്രഹിക്കാന്‍ ശിവഭൂത ഗണങ്ങള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ എത്തിച്ചേര്‍ന്നു. ഭൂതഗണങ്ങള്‍ക്ക് നിലവിളക്കുവെച്ച് ദക്ഷിണ നല്‍കി. തിരുവാതിര മാഹാത്മ്യത്തെക്കുറിച്ച് ലോഹിതാക്ഷന്‍ മാമ്പറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പറഞ്ഞുകൊടുത്തു. പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍ നമ്പൂതിരി, സി. മിനി പന്നിക്കോട്, കെ. ഗീതാമണി, കെ.പി. ഷീന, കെ. ശിവദാസന്‍, ടി. വത്സല എന്നിവര്‍ നേതൃത്വം നല്‍കി. ഫറോക്ക്: തിരുവാതിരയോടനുബന്ധിച്ച് കള്ളിക്കൂടം പാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മാതൃപൂജ നടത്തി. ബാലഗോകുലം കോഴിക്കോട് മഹാനഗര്‍ സഹകാര്യദര്‍ശി കെ. കെ. ശ്രീലാസ് നേതൃത്വം നല്‍കി. ഫറോക്ക് നഗരം ഖജാന്‍ജി പീതാംബരന്‍ സ്വാഗതം പറഞ്ഞു. ബേപ്പൂര്‍: ശ്രീഭദ്ര യുപി സ്‌കൂള്‍ ബേപ്പൂരിന്റെ ആഭിമുഖ്യത്തില്‍ നടന്ന തിരുവാതിര ആഘോഷം റിട്ട. ഡെപ്യൂട്ടി കലക്ടര്‍ രമാദേവി ഉദ്ഘാടനം ചെയ്തു. തിരുവാതിരയെക്കുറിച്ച് തങ്കമണി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. അരയസമാജം വൈസ് പ്രസിഡന്റ് എം. കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയ സമിതി വൈസ് പ്രസിഡന്റ് എ. ശിവപ്രസാദ് ആശംസ നേര്‍ന്നു. അമ്മമാരുടെ തിരുവാതിരക്കളി മത്സരവും നടന്നു. കുറ്റിയാടി: ശ്രീഹരി വിദ്യാപീഠം സ്‌കൂളില്‍ തിരുവാതിരയോടനുബന്ധിച്ച് മാതൃസമിതിയുടെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും തിരുവാതിരയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണവും നടന്നു. നിഷാറാണി പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പി. റീജ സംസാരിച്ചു. രമണി, ജ്യോതി, രഞ്ജിനി, വിപിന എന്നിവര്‍ നേതൃത്വം നല്‍കി. ആഴ്ചവട്ടം ഹിന്ദുസേവാസമിതി ഹാളില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മാതൃപൂജയില്‍ ജില്ലാ കാര്യദര്‍ശി പി. ജിജേഷ് പ്രഭാഷണം നടത്തി. ഹിന്ദുസേവാസമിതി വൈസ്പ്രസിഡന്റ് ടി.ബാലഗോപാലന്‍ ഉദ്ഘാനംചെയ്തു. മരക്കാട്ട് ബാബു അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് ചാലപ്പുറം നഗര്‍ സംഘചാലക് ഇ. സുധീര്‍കുമാര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.