പാലക്കാട്: മംഗലംഡാം കടപ്പാറയ്ക്കടുത്ത് കാട്ടുചോലയില്‍ ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വനത്തിനകത്തെ തളികകല്ല് ആദിവാസി കോളനിയില്‍ പരേതനായ ബാലന്റെ മകന് ഗംഗാധരനെ (25)യാണ് ഇന്നു രാവിലെ തിപ്പിലിക്കയം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ റോഡുപണിക്ക് വന്നവരാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ മദ്യപിക്കുന്ന ആളാണെന്നും പറയപ്പെടുന്നു. മംഗലംഡാം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മരിച്ച യുവാവ് അവിവാഹിതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: