കൊച്ചി: സംസ്ഥാനത്ത് ഭരണസ്തംഭനമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണം നിയന്ത്രിക്കുന്ന ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്ന് ഭീതിയുടെ നിഴലിലാണ്. ഏപ്പോഴാണ് ഇവര്‍ക്കെതിരേ കേസുകള്‍ ഉണ്ടാകുന്നതെന്ന് അറിയില്ല
ഉദ്യോഗസ്ഥ തര്‍ക്കത്തില്‍ പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കേണ്ട മുഖ്യമന്ത്രി അതിനു പകരം ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഉദ്യോഗസ്ഥരുമായി ഊഷ്മള ബന്ധമുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ ഊഷ്മള ബന്ധമെന്നും ചെന്നിത്തല ചോദിച്ചു. ഭീഷണിപ്പെടുത്തി ഉദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഒരു ഭരണത്തലവന് ചെയ്യേണ്ട നടപടി ഇതാണോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പൊതുജനങ്ങളുടെ കഞ്ഞികുടി മുട്ടിച്ചെന്നും റേഷന്‍ പ്രതിസന്ധിയെക്കുറിച്ച് ചെന്നിത്തല ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: