കലാമാമാങ്കത്തിന് തിരശ്ശീല വീണു

Thursday 12 January 2017 12:23 pm IST

കണിയാമ്പറ്റ :മൂന്നു ദിവസങ്ങളിലായി കണിയാമ്പറ്റയുടെ ദിനരാത്രങ്ങളെ നാദസ്വരലയ താളങ്ങളിലാറാടിച്ച കലാമാമാങ്കത്തിന് തിരശ്ശീല വീണു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന സമ്മേളനം മാനന്തവാടി എം എല്‍ എ  ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ ആര്‍ മോഹനന്‍ സ്വാഗതമാശംസിച്ചു. ജില്ലാ കളക്ടര്‍ ഡോ ബി എസ് തിരുമേനി മുഖ്യാതിഥിയായിരുന്നു.വിജയികള്‍ക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്,ജില്ലാ വിദ്യാഭ്യാസ ചെയര്‍ പേഴ്‌സണ്‍ എ ദേവകി, കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവന്‍ ഹംസ തുടങ്ങിയവര്‍ സമ്മാ നദാനം നിര്‍വഹിച്ചു.കല്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി ബത്തേരി നഗരസഭാ ചെയര്‍മാന്‍ സി കെ സഹദേവന്‍,ജില്ലാ പഞ്ചായത്തംഗങ്ങളായ വര്‍ഗ്ഗീസ് മുരിയന്‍കാവില്‍,എന്‍ പി കുഞ്ഞുമോള്‍,പി ഇസ്മായില്‍,സി ഓമന,ബ്ലോക്ക് പഞ്ചായത്തംഗം പൗലോസ് കുറുമ്പേമഠം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല രാംദാസ്,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തള സജീവന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ കേളോത്ത് ഇബ്രാഹിം ,റഹിയാനത്ത് മുഹമ്മദ്,മേരി ഐമനക്കര,റൈഹാനത്ത് ബഷീര്‍,പി ജെ രാജേന്ദ്ര പ്രസാദ്,സ്മിത സുനില്‍, ബിനു ജേക്കബ്, പ്രകാശ് കാവുമുറ്റം,സുനീറ പഞ്ചാര,സി ജെ ജോണ്‍,റഷീന സുബൈര്‍,ടി കെ സരിത,ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി പി തങ്കം,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പ്രഭാകരന്‍ ,എ ഡി സി ജനറല്‍ പി സി മജീദ്,പി ടി എ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി ,മദര്‍ പി ടി എ പ്രസിഡന്റ് ഹര്‍ബാനു ,സുരേഷ് ബാബു വാളല്‍,സി യു ശങ്കരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.സര്‍വീസില്‍ നിന്നും ഈ വര്‍ഷം വിരമിക്കുന്ന ഈ വിദ്യാലയത്തിലെ ഹെഡ്മാസ്റ്റര്‍ എ ഇ ജയരാജന്‍, അധ്യാപകരായ സി കെ പവിത്രന്‍,കെ ബി ബാബു,ഓഫീസ് അസിസ്റ്റന്റ് എല്‍സി എന്നിവര്‍ക്ക് സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥികള്‍ ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ജില്ല കലോത്സവത്തിന്റെ സമാപന സമ്മേളനം ഒ ആര്‍ കേളു എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.