ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം നീക്കാനായി തമിഴ് ചലച്ചിത്ര താരങ്ങള്‍ രംഗത്തെത്തി. തമിഴ് യുവതാരങ്ങളായ ചിമ്പുവും വിജയ് സേതുപതിയും ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ജെല്ലിക്കെട്ട് നിരോധനം നീക്കാന്‍ വായ് മൂടി കെട്ടി സമരത്തിനിറങ്ങുമെന്നും ചിമ്പു പ്രഖ്യാപിച്ചു.
ഇവർക്ക് പുറമെ ജെല്ലിക്കെട്ട് നിരോധനം എത്രയും വേഗം നീക്കണമെന്ന് വിജയും ധനുഷും ശിവകാര്‍ത്തികേയനും ട്വിറ്ററില്‍ കുറിച്ചു. ജെല്ലിക്കെട്ട് നിരോധനത്തിലൂടെ തമിഴ് ജനതയെ അപമാനിക്കുകയാണ് ചെയ്തതെന്നാണ് ചിമ്പുവിന്റെ അഭിപ്രായം.
തമിഴകത്തിന്റെ പാരമ്പര്യവും സംസ്ക്കാരവുമാണ് ജെല്ലിക്കെട്ട്. ഇതിലൂടെ കാളകളെ ഉപദ്രവിയ്ക്കുകയല്ല, പരിപാലിയ്ക്കുകയാണ് ചെയ്യുന്നത്. ഇതു മനസിലാക്കാതെയാണ് ഒരു കൂട്ടം ആളുകള്‍ ജെല്ലിക്കെട്ടിനെതിരെ രംഗത്തിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: