തിരുവനന്തപുരം: സംസ്ഥാനത്ത് എ ക്ലാസ് തിയേറ്ററുകള്‍ ഇന്ന് മുതല്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. അതേസമയം വിജയ് നായകനായ ഭൈരവ ഇന്ന് ബി, സി ക്ലാസ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. എക്സിബിറ്റേഴ്സ് അസോസിയേഷന്റെ ഏഴ് തിയേറ്ററുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.
രാവിലെ മുതല്‍ തന്നെ ഏഴ് തിയേറ്ററുകളിലും വന്‍ ജനത്തിരക്കായിരുന്നു. അതേസമയം സിനിമാ സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന് എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ അറിയിച്ചു. ഫെഡറേഷനെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നടന് ദിലീപാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.
എന്തു പ്രശ്നങ്ങളുണ്ടായാലും ഫെഡറേഷന് ഒറ്റക്കെട്ടായി നേരിടും. ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് നായകനായ ‘ഭൈരവ’ എന്ന ചിത്രം റിലീസ് ചെയ്ത എ ക്ലാസ് തീയറ്ററുടമകള്ക്കെതിരേ നടപടി സ്വീകരിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: