അമ്പലപ്പുഴ ക്ഷേത്രത്തില്‍ പന്ത്രണ്ടുകളഭ മഹോത്സവം

Thursday 12 January 2017 8:09 pm IST

അമ്പലപ്പുഴ: ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പന്ത്രണ്ടു കളഭ മഹോത്സവവും ശങ്കരനാരായണ കലോത്സവവും നാളെ ആരംഭിക്കും. 25നു സമാപിക്കും. ദിവസവും ഉച്ചയ്ക്കു നടക്കുന്ന കളഭാഭിഷേകവും രാത്രിയില്‍ നടക്കുന്ന വിളക്കെഴുന്നള്ളിപ്പ്, വിളക്കാചാരം ചടങ്ങുകളിലും പങ്കെടുക്കുന്നതു ലക്ഷദീപവും മുറജപവും ദര്‍ശിക്കുന്നതിനു തുല്യമാണെന്നാണ് വിശ്വാസം. 14നു രാവിലെ ശ്രീബലി, ഗീതാപാരായണം തുടര്‍ന്ന് അഷ്ടപദി, കളഭാഭിഷേകത്തിനു ശേഷം മൊഴിയാട്ടം നാടന്‍പാട്ടും ഉണ്ടാകും. വൈകിട്ട് ആറിനു ശങ്കരനാരായണ കലോത്സവം മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. 10നു നൃത്തനൃത്യങ്ങള്‍. രണ്ടാം കളഭം എസ്ബിടി ജീവനക്കാരുടെ വകയാണ്. രാവിലെ ഒന്‍പതിനു ജീവനക്കാരുടെ ഭജനയ്ക്കു ശേഷം കൊടിമരച്ചുവട്ടില്‍ ഗോപൂജയും 12.30നു പിന്നണിഗായകന്‍ വിധു പ്രതാപിന്റെ ഭക്തിഗാനമേളയും മൂന്നിനു തിരുവാതിരയും 6.35നു കുടമാളൂര്‍ ജനാര്‍ദ്ദനന്റെ പുല്ലാങ്കുഴല്‍ കച്ചേരിയും 10നു രുഗ്മാംഗദ ചരിതം കഥകളിയും ഉണ്ടാകും. 16നു കളഭാഭിഷേകത്തിനു ശേഷം സംഗീതാര്‍ച്ചനയും 12.30ന് ഉണര്‍ത്തുപാട്ട് നാടന്‍പാട്ടും 4.30ന് നൃത്താരാധനയും 6.45നു രാജീവ് ആദികേശിന്റെ സംഗീതപരിപാടിയും നടക്കും. 17നു ക്ലാസിക്കല്‍ ഫ്യുഷനും മൂന്നിനു കവിയരങ്ങും, 6.35നു സംഗീത സംവിധായകന്‍ ശരത്തും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും ഉണ്ടാകും. 18നു ഉച്ചയ്ക്ക 12നുകൃഷ്ണഗാനാമൃതവും 6.45നു സര്‍ഗകേരളം നൃത്തസന്ധ്യയും നടക്കും. 19നു 10ന് ഡബിള്‍ തായമ്പകയും നാലിനു ഡോ. എന്‍.ഗോപാലകൃഷ്ണന്റെ പ്രഭാഷണവും 6.45നു മധുബാലകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനാമൃതവും നടക്കും. 20നു 11നു പിന്നണി ഗായകരായ രൂപാ രേവതിയും അനൂപ് ശങ്കറും നയിക്കുന്ന ഭക്തിഗാനമേളയും 6.45നു പിന്നണി ഗായിക മാളവിക അനില്‍കുമാറും രതീഷ് നാരായണനും നയിക്കുന്ന ദേവ സംഗീതവും നടക്കും. 21നു ഉച്ചയ്ക്ക് 12നു വീണക്കച്ചേരിയും 5.30നു ചേര്‍ത്തല വിവേകും സംഘവും അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിയും ഏഴിനു താളവാദ്യ ജുഗല്‍ ബന്ധിയും ഉണ്ടാകും. 22നു 12നു സമ്പ്രദായ ഭജനും 2.30നു തിരുവാതിരയും നടക്കും. 5.30നു ശങ്കരനാരായണ സംഗീതോത്സവം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 6.45നു ബാലഭാസ്‌കറും സംഘവും അവതരിപ്പിക്കുന്ന വയലിന്‍ ഫ്യുഷനും ഉണ്ടാകും. 23ന് എട്ടിനു ഓട്ടന്‍തുള്ളലും 6.45നു ചലച്ചിത്രതാരം നവ്യാനായരും സംഘവും അവതരിപ്പിക്കുന്ന നൃത്താര്‍ച്ചനയും 11നു രുക്മിണി സ്വയംവരം കഥകളിയും നടക്കും. 24നു 11.30നു തെയ്യം, തിറ കലാരൂപങ്ങളുടെ ആവിഷ്‌കാരവും 6.45നു പിന്നണി ഗായകന്‍ പി.ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും ഉണ്ടാകും. സമാപന ദിവസമായ 25ന് ഗായകര്‍ ഒരുമിച്ചിരുന്നു സ്വാതി തിരുനാള്‍ കീര്‍ത്തനമായ ഭാവയാമി രഘുരാമ ആലപിക്കുന്നതോടെ ശങ്കരനാരായണ സംഗീതോത്സവം അവസാനിക്കും. 6.30നുസംഗീത സദസും 10ന് ബാലെയും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.