ആലപ്പുഴ: സിഐടിയു, ഐഎന്‍ടിയുസി നേതൃത്വവും എഫ്സിഐ മാനേജ്മെന്റും ഗൂഢാലോന നടത്തി ആലപ്പുഴ എഫ്സിഐ ഗോഡൗണില്‍ ബിഎംഎസ് അംഗങ്ങളായ തൊഴിലാളികളെ ഒഴിവാക്കി അവരുടെ ജോലി നിഷേധിക്കുന്ന നടപടിക്കെതിരെ ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘത്തി(ബിഎംഎസ്)ന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 11ന് എഫ്സിഐ ഗോഡൗണിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
ജില്ലാ പാസ്പോര്‍ട്ട് ഓഫീസിനു സമീപത്തു നിന്നാരംഭിക്കുന്ന മാര്‍ച്ചിലും തുടര്‍ന്ന് നടക്കുന്ന ധര്‍ണ്ണയിലും ജില്ലാ ഹെഡ്ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം ജില്ലാ പ്രസിഡന്റ് സി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി കെ. സദാശിവന്‍പിള്ള സ്വാഗതം പറയും.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍, ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ്, ജില്ലാ ജോ. സെക്രട്ടറി അനിയന് സ്വാമിച്ചിറ എന്നിവര്‍ സംസാരിക്കും. പ്രകടനത്തിന് ബിഎംഎസ് മേഖലാ സെക്രട്ടറി ജി. ഗോപകുമാര്‍, ജില്ലാ ഹെഡ് ലോഡ് ആന്റ് ജനറല്‍ മസ്ദൂര്‍ സംഘം ഖജാന്‍ജി സുമേഷ്, മുനിസിപ്പല്‍ സെക്രട്ടറി സി. ഷാജി, വൈസ് പ്രസിഡന്റ് പി.സി. കാര്ത്തികേയന് എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: