സുരക്ഷിത ഡ്രൈവിംഗ് നിര്‍ദ്ദേശങ്ങളുമായി ഫോര്‍ഡ്

Thursday 12 January 2017 9:26 pm IST

കൊച്ചി: അവധിക്കാല യാത്രകള്‍ ആഘോഷമാക്കാന്‍ ഫോര്‍ഡ് ഇന്ത്യ ഏഴ് സുരക്ഷിത ഡ്രൈവിംഗ് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. വിന്‍ഡ് സ്‌ക്രീന്‍ വൃത്തിയോടെയും മഞ്ഞു നീക്കം ചെയ്തും സൂക്ഷിക്കണം. തണുപ്പുകാലത്ത് വാഹനമോടിക്കുമ്പോള്‍ വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീന്‍, വിന്‍ഡോ, മിറര്‍ എന്നിവയില്‍ മണല്‍ത്തരികളോ പൊടിയോ പറ്റിപ്പിടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം. വിന്‍ഡ്‌സക്രീന്‍ വൃത്തിയോടെ സൂക്ഷിക്കാന്‍ വൈപ്പറുകള്‍ നന്നായി പ്രവര്‍ത്തിക്കണം. പ്രൊഫഷണല്‍ പരിശോധനയിലൂടെ വിന്‍ഡ് ഷീല്‍ഡ് വൈപ്പറുകള്‍, ഫ്രണ്ട്, റിയര്‍ ഡിഫ്രോസ്റ്റേഴ്‌സ്, കാര്‍ ബാറ്ററി, ലൈറ്റുകള്‍, സുരക്ഷ സംവിധാനങ്ങള്‍ എന്നിവയെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നുവെന്ന് അറിഞ്ഞിരിക്കണം. യാത്രയ്‌ക്കൊരുങ്ങും മുന്‍പ് കാലാവസ്ഥ പ്രവചനം, ട്രാഫിക് അറിയിപ്പുകള്‍ എന്നിവ ശ്രദ്ധിക്കണം. മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുള്ള മലനിരകളിലേക്കാണ് യാത്ര പ്ലാന്‍ ചെയ്യുന്നതെങ്കില്‍ യാത്രയ്ക്കു മുന്‍പ് ഫുള്‍ ടാങ്ക് ഇന്ധനം നിറയ്ക്കണം. ടോര്‍ച്ചും ഫസ്റ്റ് എയ്ഡ് കിറ്റും ഫുള്‍ ചാര്‍ജുള്ള മൊബൈല്‍ ഫോണും കരുതണം. മൂടല്‍ മഞ്ഞുണ്ടെങ്കില്‍ കുറഞ്ഞ വേഗതയില്‍ വാഹനമോടിക്കുകയും ലോ ബീം ഹൈഡ് ലൈറ്റ് ഉപയോഗിക്കുകയും ചെയ്യണം. ഹൈബീം മൂടല്‍ മഞ്ഞിലെ ജലകണികകളില്‍ തട്ടി പ്രതിഫലിക്കുകയും കാഴ്ച ദുഷ്‌കരമാക്കുകയും ചെയ്യും. ടെയ്ല്‍ ലൈറ്റുകളും ബ്ലിങ്കറുകളും എപ്പോഴും ഓണാക്കി വെക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.