ചെലവ് കുറഞ്ഞ ഫോണുമായി ജിയോ

Thursday 12 January 2017 9:28 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ടെലികോം മേഖലയെ വീണ്ടും അമ്പരപ്പിച്ച് റിലയന്‍സ് ജിയോ. 4ജി വോയ്‌സ് ഓവര്‍ എല്‍ടിഇ എന്ന സാങ്കേതിക വിദ്യ അടിസ്ഥാനമാക്കി ചെലവുകുറഞ്ഞ മൊബൈല്‍ ഫോണുമായാണ് ജിയോ എത്തിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ പുറത്തിറക്കുന്ന ഫോണുകള്‍ക്ക് 999 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലാവും വില. മുന്‍പിലും പിന്നിലും ക്യാമറകളും ജിയോ ഫോണുകളിലുണ്ടാകും. ജിയോ ചാറ്റ് ഉള്‍പ്പെടെയുള്ള ആപ്പും ലൈവ് ടിവി, വീഡിയോ ഓണ്‍ ഡിമാന്‍ഡും ഫോണില്‍ ഇതിലുണ്ട്. ജിയോ മണി വാലറ്റും ഫോണില്‍ ലഭ്യമാക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.