കുട്ടിസഖാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസിന് പേടി

Thursday 12 January 2017 9:38 pm IST

തൊടുപുഴ: അതിക്രമിച്ച് കയറി പോലീസ് സ്‌റ്റേഷന്‍ പിക്കറ്റ് ചെയ്ത സംഭവത്തില്‍ എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് എടുക്കാന്‍ പോലീസിന് ഭയം. ജില്ലാ പോലീസ് മേധാവി  വിളിച്ച് ചേര്‍ത്ത യോഗം നടന്നതിനാല്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരാരും സ്ഥലത്തില്ലാത്ത സമയത്താണ് പ്രശ്‌നമുണ്ടായതെന്ന വാദമാണ് പോലീസ് നിരത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ വെറുതെ വിടണമെന്നാവശ്യപ്പെട്ടാണ് 30ല്‍അധികം വരുന്ന വിദ്യാര്‍ത്ഥി സംഘം പോലീസ് സ്റ്റേഷനിലേയ്ക്ക് ഇരച്ച് കയറിയത്. ബുധനാഴ്ച്ച കോ ഓപ്പറേറ്റീവ് ലോ ഓഫ് സ്‌കൂളിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടിയിരുന്നു. ഇവരെ വിട്ട് നല്‍കണമെന്നാവശ്യപ്പെട്ടാണ് ഉച്ചയോടെ പ്രതിഷേധം നടന്നത്. പോലീസ് സ്‌റ്റേഷന് ഇത്ര ദൂരം മാറി മാത്രം സമരം നടത്താവൂ എന്ന നിയമം നിലനില്‍ക്കെയാണ് പോലീസുകാരെ ഭയപ്പെടുത്തി പ്രതികളെ ജാമ്യത്തിലിറക്കാന്‍ കുട്ടി നേതാക്കള്‍ ശ്രമിച്ചത്. പോലീസ് സ്‌റ്റേഷന് മുമ്പിലായുള്ള കാര്‍പ്പോര്‍ച്ചില്‍ കുത്തിയിരുന്ന് സമരം നടത്തിയ ശേഷമാണ് ഇവര്‍ പിരിഞ്ഞ് പോയത്. സ്ഥലംമാറ്റ ഭീഷണി ഭയന്നാണ് എസ്എഫ്‌ഐക്കാര്‍ക്കെതിരെ സിഐ നടപടിയെടുക്കാത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.