കൊച്ചി: പേരണ്ടൂര്‍ കനാല്‍ അടിയന്തരമായി വൃത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. നടപടിയെടുത്തശേഷം എറണാകുളം ജില്ലാ കളക്ടര്‍, നഗരസഭാ സെക്രട്ടറി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിസ്ഥിതി എഞ്ചിനീയര്‍ എന്നിവരോട് വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസിന്റേതാണ് ഉത്തരവ്.
തോട്ടിലേക്ക് മാലിന്യം തള്ളുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കും. തോടിന്റെ അവസ്ഥ ഇത്തരത്തില്‍ തുടര്‍ന്നാല്‍ മഴക്കാലം വരുമ്പോള്‍ തോട് നിറഞ്ഞു കവിയും. മാരകമായ രോഗങ്ങളും പകര്‍ച്ചവ്യാധികളും നഗരപ്രദേത്ത് പിടിപെടാന്‍ സാധ്യതയുണ്ട്. പൊതുപ്രവര്‍ത്തകരായ അഭിലാഷ് തോപ്പിലും സി.ജെ. കുഞ്ഞുകുഞ്ഞും സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: