രാജ്യത്തെ ആദ്യ സോളാര്‍ ബോട്ട് സര്‍വ്വീസ് തുടങ്ങി

Thursday 12 January 2017 11:15 pm IST

  വൈക്കം: പൊതുഗതാഗതത്തിനുള്ള രാജ്യത്തെ ആദ്യ സോളാര്‍ ബോട്ടിന്റെ സ്വിച്ച്ഓണ്‍ കര്‍മ്മം കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ നിര്‍വ്വഹിച്ചു. ജനത്തിരക്കേറിയ വൈക്കം-തവണക്കടവ് റൂട്ടിലാണ് സമസ്ഥാന ജലഗതാഗത വകുപ്പിന്റെ ഈ ബോട്ട് സര്‍വ്വീസ് നടത്തുക. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര മന്ത്രി പറഞ്ഞു. രാജ്യത്തെ ആദ്യത്തെ സോളാര്‍ ബോട്ട് വാരാണസിയില്‍ പ്രധാനമന്ത്രി മെയ് മാസത്തില്‍ ഉദ്ഘടാനം ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2014 ല്‍ 2000 മെഗാവാട്ട് സോളാര്‍ വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത് ഇപ്പോള്‍ 9500 മെഗാവാട്ടായി വര്‍ദ്ധിപ്പിച്ചു. 2020 ആകുമ്പോള്‍ ഒരുലക്ഷം മെഗാവാട്ടാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കേരളത്തിലെ തീരദേശത്തും മറ്റും പരിസ്ഥി സൗഹൃദ സോളാര്‍ ബോട്ടുകള്‍ കൊണ്ടു വരാനും ഗാര്‍ഹിക സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും കേന്ദ്ര സര്‍ക്കാര്‍ എല്ലാ വിധ സഹായവും ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തില്‍ കേന്ദ്രസഹായത്തിലൂടെ കെഎസ്ഇബിവഴിനല്‍കുന്ന എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണം ത്വരിതപ്പെടുത്തണമെന്ന് അദ്ദേഹം ചടങ്ങിന്റെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് 138 രൂപയ്ക്ക് ജനങ്ങള്‍ക്ക് നല്‍കിയിരുന്ന എല്‍.ഇ.ഡി.ബള്‍ബുകള്‍ ഇപ്പോല്‍ 38 രൂപയ്ക്കാണ് വിതരണം ചെയ്യുന്നത് അഴിമതി ഇല്ലാത്ത സുതാര്യമായ ഇടപാടിലൂടെയാണ് കേന്ദ്രസര്‍ക്കാരിന് ഇത് സാധ്യമായതെന്നും മന്ത്രി ചൂണ്ടിക്കാട്ടി മന്ത്രി എ.കെ.ശശിന്ദ്രന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യന്ത്രി പിണറായി വിജയന്‍ ബോട്ട് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.