ശബരിമല: മകരവിളക്ക് തിരക്ക് മുന്നില്‍കണ്ട് സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി ബിഎസ്എന്‍എല്‍ സബ്ഡിവിഷണല്‍ എഞ്ചിനീയര്‍ കൃഷ്ണകുമാര്‍ അറിയിച്ചു. തിരക്ക് പരിഗണിച്ച് കൂടുതല്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപിച്ചും 2ജി 3ജി മൊബൈല്‍ സംവിധാനങ്ങള്‍ ശക്തിവര്ധിപ്പിച്ചും കൂടുതല്‍ കാര്യക്ഷമമാക്കി.
കാനനപാതയില്‍ കൂടുതല്‍ കവറേജ് നല്‍കുന്നതിനായി പ്ലാപ്പള്ളിയില്‍ താത്കാലിക ടവറും ചാലക്കയത്തിനടുത്തായി മൊബൈല്‍ ടവറും ക്രമീകരിച്ചിട്ടുണ്ട്. പമ്പയില്‍ ടവര്‍ ശേഷി കൂട്ടി.
കെ എസ് ആര് ടി സി ബസ് സ്റ്റാന്റില്‍ ഒരോ ടുജി, ത്രിജി, ബിടിഎസ് സ്ഥാപിച്ച് നല്ലരീതിയില്‍ സിഗ്നല്‍ കിട്ടുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. മകരവിളക്ക് ദിവസം പുല്‍മേട് ഭാഗത്ത് കൂടുതല്‍ കവറേജ് നല്‍കുന്നതിനായി പുല്മേട്ടില് താത്കാലിക ബി ടി എസ് സ്ഥാപിച്ചു.
ശബരിമല ഗവ ആശുപത്രി, ചരല്‍മേട് ആശുപത്രി, അപ്പാച്ചിമേട് കാര്‍ഡിയോളജി സെന്റര്‍, നീലിമല കാര്‍ഡിയോളജി സെന്റര്‍, അയ്യപ്പസേവാസംഘം തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം പമ്പ ആശുപത്രിയിലേക്ക് ഹോട്ലൈന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ് ഹെല്പ്ലൈന് നമ്പറായി 100 (നാല് ലൈന്‍), ഫയര്‍ഫോഴ്സ് ഹെല്പ് ലൈന്‍ 101 എന്നിവ പമ്പയിലും സന്നിധാനത്തും ക്രമീകരിച്ചിട്ടുണ്ട്. ശബരിമല പോലീസ്ഹെല്പ് ലൈന്‍ 12890 എവിടെനിന്നും ഏത് സേവനദാതാവില്‍ നിന്നായാലും വിളിച്ചാല്‍ 10 ലൈനുകള്‍ ഒരേ സമയം ലഭ്യമാക്കത്തക്കവിധത്തില്‍ പമ്പയില്‍ പോലീസ് കണ്‍ട്രോള്‍റൂമില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: