കൊച്ചി: വിദ്യാഭ്യാസമന്ത്രി ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ കോളേജ് അടച്ചിട്ടുള്ള അനിശ്ചിതകാല സമരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ ഉപേക്ഷിച്ചതായി സ്വശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യം സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് വച്ച് ചര്‍ച്ച നടത്താമെന്നും പ്രശ്നം പരിഹരിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് അസോസിയേഷന് പ്രസിഡന്റ് പ്രൊഫ. ജോറി മത്തായി പറഞ്ഞു.
സ്വാശ്രയ കോളേജുകളെ വളഞ്ഞിട്ട് ആക്രമിച്ചതുകൊണ്ടാണ് സമരത്തിലേക്ക് പോയത്. പാമ്പാടി നെഹ്റു കോളേജിലെ പ്രശ്നം പഠിക്കാന്‍ അംഞ്ചംഗ എത്തിക്സ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: